Asian Metro News

ഗവൺമെൻറ് മോഡൽ നേഴ്സറി സ്കൂളിലെ താൽക്കാലിക അധ്യാപിക്ക് ശമ്പളം ലഭിക്കുന്നില്ല; പിറ്റിഎ വിഷമ വൃത്തത്തിൽ.

 Breaking News
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...
  • SMKIA ജില്ലാ സമ്മേളനം കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു...

ഗവൺമെൻറ് മോഡൽ നേഴ്സറി സ്കൂളിലെ താൽക്കാലിക അധ്യാപിക്ക് ശമ്പളം ലഭിക്കുന്നില്ല; പിറ്റിഎ വിഷമ വൃത്തത്തിൽ.

ഗവൺമെൻറ് മോഡൽ നേഴ്സറി സ്കൂളിലെ താൽക്കാലിക അധ്യാപിക്ക് ശമ്പളം ലഭിക്കുന്നില്ല; പിറ്റിഎ വിഷമ വൃത്തത്തിൽ.
November 05
09:06 2019

കൊട്ടാരക്കര: ഗവൺമെൻറ് മോഡൽ നേഴ്സറി സ്കൂളിലെ താൽക്കാലിക അധ്യാപിക്ക് ശമ്പളം ലഭിക്കുന്നില്ല. പിറ്റിഎ വിഷമ വൃത്തത്തിൽ. കൊട്ടാരക്കര ഗവൺമെന്റ് ബോയ്സി നോട് ചേർന്ന് കഴിഞ്ഞ 57 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് മോഡൽ നേഴ്സറി സ്കൂൾ.

നാലു മുറികളുള്ള ഈ സ്ഥാപനത്തിന് കളിസ്ഥലം, കൃഷിസ്ഥലം, രണ്ടു ബാത്ത് റൂമുകൾ, സ്വന്തമായി കിണർ എന്നിവയുണ്ട് ഓടിട്ട കെട്ടിടത്തിൽ തടികൊണ്ട് തട്ട് അടിച്ചിരിക്കുകയാണ് പലകൾ ദ്രവിച്ച് ജീർണ്ണാവസ്ഥയിലാണ്. ചോർച്ചയും, ചുറ്റുമതി ലും തകർന്നിട്ടുണ്ട് കഴിഞ്ഞ രണ്ടു പ്രാവശ്യം നഗരസഭ 5 ലക്ഷം രൂപയുടെ നവീകരണം നടത്തിയിരുന്നു. അത് ഭാഗികം മാത്രമായി ജനപ്രതിനിധികൾ വിചാരിച്ചാൽ പുതിയ ബിൽഡിംഗ് നിർമ്മിച്ച് നൽകാം.

കേരള സംസ്ഥാനത്ത് 54 നേഴ്സറി ഉണ്ട്. കൊല്ലം ജില്ലയിൽ നാലും, കൊട്ടാരക്കര ഉപജില്ലയിലെ ഏക സ്ഥാപനവും മാണിത്. കൊട്ടാരക്കരയിലെ മഹാരഥന്മാരുടെ ആദ്യ വിദ്യാഭ്യാസ വേദി ആണ് ഇത്. എൽകെജി , യുകെജി രണ്ട് ക്ലാസ്സുകൾ ഉണ്ട്.

നാടൻ ഭക്ഷണമാണ് നലകുന്നത്. നാടൻ മുട്ട, നാടൻപാൽ, നാടൻ പച്ചക്കറി, വാഴ കൂമ്പ് തോരൻ, പപ്പായ എന്നിവ തോരനും, എരിവും പുളിയും ഇല്ലാത്ത മത്തങ്ങ ഒടച്ചു കറി, പരിപ്പുകറി മുതലായ ഭക്ഷണമാണ് നലകുന്നത്.

മികച്ച പിറ്റിഎ ഉണ്ട്. ഒരു അധ്യാപകയെ കൊണ്ട് എൽകെജി , യുകെജി ക്ലാസ്സ് നോക്കും. Noon ഫീഡിംഗ്‌ സാധനങ്ങൾ പുറത്തു പോയി വാങ്ങിക്കണം. ഓഫീസ് സംബന്ധമായ ജോലികൾ ഉണ്ട്, തെരുവുനായ് ശല്യവും ഉണ്ട്, പുറത്തു പോകുമ്പോൾ ആരും നോക്കും, ആര് പഠിപ്പിക്കും. കൊച്ചു കുട്ടികളെ ആണല്ലോ നോക്കാൻ ഏറ്റവും ബുദ്ധിമുട്ട്. 30 കുട്ടികൾ 30 സ്വഭാവമാണ്. ചിരിക്കും, കരയും, നിർബന്ധം പിടിക്കും, മലമൂത്ര വിസർജനത്തിനു കൊണ്ട് പോകണം, തുണി കഴുകണം, ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വരും, ഒരു അധ്യാപിക പുറത്തു പോകുമ്പോഴും ലീവ് ആകുംമ്പോഴും സ്കൂൾ എങ്ങനെ നടക്കും. സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിൽ സാധാരണക്കാരായവർക്കു എത്തിപ്പെടാൻ കഴിയാത്ത സാചര്യത്തിൽ ഇത്തരം സ്കൂളുകളുകൾ നാടിന് അഭിമാനമാണ്. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഇത്തരം സ്കൂളുകൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യത ആണ്.

പിറ്റിഎ പ്രസിഡന്റ് സജീ ചേരൂരിന്റെ നേതൃത്വത്തിൽ എഇഒ യെ കണ്ട് വിഷമങ്ങൾ ബോധിപ്പിച്ചു.

1963- മുതൽ ഓർഡറുകളും, നിയമനങ്ങളും രേഖകളും തയ്യാറാക്കി ഡി ഡി ഇ യെ കാണാൻ തീരുമാനിച്ചു. രക്ഷാകർത്താക്കൾ വിഷമവൃത്തത്തിലാണ്. സർക്കാർ സ്കൂളുകളിലും നേഴ്സറി ഫീസ് ഉണ്ട്. ഒന്നുകിൽ ഒഴിവുള്ള തസ്തികയിൽ നിയമനം നടത്തണം, അല്ലെങ്കിൽ നിലവിലുള്ള താൽക്കാലിക അധ്യാപികയ്ക്ക് ശമ്പളം കൊടുക്കണം എന്ന് പിറ്റിഎ യുടെ ആവശ്യം.

 

+വാർത്ത : സജീചേരൂർ, കൊട്ടാരക്കര

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment