തെന്മല : സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസിലെ മുഖ്യപ്രതിയായ ആര്യങ്കാവ് വെഞ്ച്വർ എസ്റ്റേറ്റ് മുരുകൻ മകൻ 23 വയസ്സുള്ള മുകേഷാണ് തെന്മല പോലീസിന്റെ പിടിയിലായത്. പ്രതികൾ കാറിലിരുന്ന് മദ്യപിച്ചു കൊണ്ടിരിക്കവേ കാറിന്റെ ഡോർ തുറന്നപ്പോൾ അത് വഴി ബൈക്കിൽ യാത്ര ചെയ്തു വന്ന ആര്യങ്കാവ് സ്വദേശിയായ സ്ത്രീയുടെ മകളുടെയും മരുമകന്റെയും ദേഹത്ത് തട്ടുകയും, ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ പ്രതികൾ ദമ്പതികളെ പിന്തുടർന്നെത്തി മർദ്ദിക്കുകയും ഓടിയെത്തിയ അമ്മയെയും മർദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ മുഖ്യപ്രതിയായ മുകേഷിനെ അച്ചൻകോവിൽ അഡിഷണൽ എസ് ഐ നാസറുദ്ദിൻ തെന്മല എസ് സിപിഒ രാജേന്ദ്രൻ സിപിഒ പ്രദീപ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
