കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഗാന്ധിമുക്ക് മുതൽ കടലാവിള വരെ അപകട തുരുത്താണ്.
തോട്ടം മുക്ക് ഭാഗം
തോട്ടം മുക്കിൽ ദിവസനെ ഒരു അപകടം എങ്കിലും ഉണ്ടാകുന്ന ന്യൂ ജനറേഷൻ ഫ്രീക്കൻമാർ ആഡംബര ബൈക്കുകളിൽ ചീറിപ്പായുന്നു. ഇ റ്റി സി യിൽ നിന്ന് തോട്ടം മുക്ക്, ഓയൂർ റോഡിൽ കയറുമ്പോൾ റോഡിന്റെ നടുക്ക് വന്നാലെ രണ്ടു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയു.
ഓയൂരിൽ നിന്ന് അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. റോഡിൽ വേഗത കുറയ്ക്കാനുള്ള നിയന്ത്രണ അടയാളങ്ങൾ ഇല്ല. തോട്ടം മുക്കിലെ ഓടയ്ക്ക് മേൽ മൂടി വേണം. സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും മാറ്റി സ്ഥാപിക്കണം. ഇ റ്റി സി സിനിമാ പറമ്പ് റോഡ് തിരക്കേറി വരുന്നു.
ഗാന്ധിമുക്ക് മാവിന്റെ (കുഞ്ഞപ്പൻ ഡോക്ടറിന്റെ വീടിന്റെ ) ഭാഗം ഒരു കൊടും വളവാണ്. ഓയൂരിൽ നിന്ന് കൊട്ടാരക്കരക്കു പോകുമ്പോൾ ഇടത്ത് സൈഡിൽ നടപ്പാത ഇല്ല. ആളുകൾ റോഡിൽ കയറി പോകുന്നതിനാൽ അപകടം ഉണ്ടാകുന്നു.
തൃക്കണ്ണമംഗൽ റേഡിയോ പാർക്ക് ഭാഗം.
റേഡിയോ പാർക്ക് ഭാഗത്ത് ഒരു വളവാണ് നിരവധി ജീവൻ പൊലിഞ്ഞിട്ടുണ്ട് കഴിഞ്ഞ ആഴ്ച ഒരു ചെറുപ്പക്കാരൻ അതിവേഗത്തിൽ വന്ന് തെന്നി മറിഞ്ഞു വീണു മരിച്ചും നിരവധി അപകടങ്ങളുടെ തുരുത്തായ ഈ ഭാഗം അധികാരികൾ ഇടപ്പെട്ട് പരിഹാരം കാണണമെന്ന് ജനകീയവേദി പ്രവർത്തകർ സജീചേരൂർ, ജോൺ ഹാബേൽ ,ശമുവൽ നെടിയവിള, Adv വെളിയം അജിത്ത് എന്നീ വർ ആവശ്യപ്പെട്ടു
വാർത്ത: സജീ ചേരൂർ, കൊട്ടാരക്കര