പൂയപ്പള്ളി: വീടിനുള്ളിൽ കടന്നു ചെന്ന് സ്ത്രീയെ കടന്നു പിടിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ദേഹോപദ്രപം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി ചെറുവക്കൽ തുണ്ടുവിള വീട്ടിൽ സൈജു(34)വാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അക്രമത്തിൽ സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . പൂയപ്പള്ളി എസ് ഐ രാജേഷ്, എ എസ് ഐ ബേബി ജോൺ, എസ് സിപിഒ ചന്ദ്രകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
