പത്തനാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ പിറവന്തൂർ അലിമുക്ക് പൂവണ്ണുംമുട്ബംഗ്ലമുറുപ്പു ഭാഗത്തു നെല്ലിക്കാട്ടിൽ വീട്ടിൽ ഉമേഷ്(30) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പത്തനാപുരം ഇൻസ്പെക്ടർ അൻവർ, എസ് ഐ ജോസഫ് ലിയോൺ, സിപിഒ മനീഷ് വനിതാ സിപിഒ ജയകുമാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
