കൊട്ടാരക്കര : എം . സി റോഡിൽ അശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മിച്ചത് മൂലം കൊട്ടാരക്കരയിലെ നിരവധി കടകൾ വെള്ളം കയറി ലക്ഷങ്ങളുടെ വ്യാപാര നഷ്ടം ഉണ്ടായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാഹുദ്ദീന്റെ നേതൃത്വത്തിൽ കെ എസ് റ്റി പി ഓഫീസിൽ പരാതിപ്പെട്ടു. ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ കെ എസ് റ്റി പി ചീഫ് എൻജിനീയർ , കൊട്ടാരക്കര പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കെ എസ് റ്റി പി ഉദ്യോഗസ്ഥർ അടിയന്തര നടപടികൾ കൈക്കൊള്ളും എന്ന് വാക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ തുടർ സമരങ്ങൾ നിർത്തിവെച്ചു. വ്യാപാരികളുടെ സംരക്ഷണത്തിനായി അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം എന്ന് സമരത്തിന് നേതൃത്വം നൽകിയ എം .ഷാഹുദീൻ, വർക്കിംഗ് പ്രസിഡന്റ് C .S മോഹൻദാസ് , എന്നിവർ ആവശ്യപ്പെട്ടു. സെക്രട്ടറി Y . സാമുവൽ കുട്ടി , ട്രഷറർ ,രാജു, മാത്യൂ , ബാബുരാജ്, അലക്സാണ്ടർ, റെജി , ഷിബി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
