കൊട്ടാരക്കര : കുര ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വടകോട് കുര പതിനെട്ടാംപടി സ്വദേശി കൊച്ചുവിള വീട്ടിൽ രമേശ് (29) ആണ് മരിച്ചത്. കന്യാകുമാരി ട്രെയിനാണ് ഇടിച്ചതെന്നു പ്രാഥമിക നിഗമനം. അച്ഛനും അമ്മയും മരണപ്പെട്ട ശേഷം കഴിഞ്ഞ 10 വർഷമായി ഒറ്റപ്പെട്ടു കഴിഞ്ഞു വരികയായിരുന്നു. കുന്നിക്കോട് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
