കൊട്ടാരക്കര: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35- മത് മേഖലാസമ്മേളനം ഒക്ടോബർ 16ന് ഇന്നലെ സാരംഗപാണി നഗർ (നാഥൻ പ്ലാസ ഹോട്ടൽ) വച്ച് നടന്നു. സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് എ കെ പി എ മേഖല പ്രസിഡന്റ് എൻ രാമചന്ദ്രൻനായർ പതാകയുയർത്തി . ജില്ലാ പ്രസിഡന്റ് സുഗതൻ ഗമനം ഭദ്രദീപം കൊളുത്തി സമ്മേളനം ഉദഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം വിജയൻ, കെ അശോകൻ, ജില്ലാ സെക്രട്ടറി മൻസൂർ എന്നിവർ സംസാരിച്ചു.കേന്ദ്ര ഗവണ്മെന്റ് എം ഇ എസ് ഇ ഇൻഷുറൻസ് പദ്ധതി ഫോഗ്രാഫേഴ്സ് അസോസിയേഷ നുമായി ബന്ധപ്പെട്ടൂ നൽകി വരുന്നതും ഇൻഷുറൻസ് കാർഡിന്റെ ആവശ്യകതയെ പറ്റിയും സമ്മേളനത്തിൽ ബോധവത്കരിച്ചു സംസാരിച്ചു. അവാർഡ് വിതരണം , അനുമോദനം, ചികിത്സാസഹായ വിതരണങ്ങൾ എന്നിവ ചടങ്ങിൽ നടന്നു. ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ മേഖല പ്രസിഡന്റായി സന്തോഷ് ആരാമം, വൈസ് പ്ര സിഡെന്റ് സജു, സെക്രട്ടറി ബെൻസിലാൽ, ജോയിന്റ് സെക്രെട്ടറി സുനിൽസൺ ഗ്രാഫിക്സ് , ട്രഷർ ശശി ഉപാസന, എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് എൻ രാമചന്ദ്രൻ നായർ, എം ജോയ്, മണിലാൽ, സുനിൽ കളർ ലാൻഡ്, ശശി ഉപാസന എന്നിവരെയും തിരഞ്ഞെടുത്തു. എ കെ പി എ ജില്ലാ സമ്മേളനം നവംബർ 5, 6 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
