തൃക്കണ്ണമംഗൽ ശാലേം മാർത്തോമ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടവക വികാരി റവ. സാം മാത്യൂവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ അഭിവദ്യ ഡോ: എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക സെക്രട്ടറി പി വൈ ശമുവൽ റിപ്പോർട്ടും ജനറൽ കൺവീനർ പി ജെ തോമസ് ശതാബ്ദി പദ്ധതികളും അവതരിപ്പിച്ചു മുൻസിപ്പൽ ചെയർപേഴ്സൺ ശ്യാമളയമ്മ ലോഗോ പ്രകാശനം ചെയ്തു. റവ.എം ശമുവൽ, റവ.ഫാ ഫിലിപ്പ് മാതൃ റവ: മാതൃഫിലിപ്പ്, മേജർ ഞാനദാസ് ,കൗൺസിലർ നെൽസൺ തോമസ്, റവ: വൈ. ജോർജ്, റവ.ഷാജി എം തോമസ് എന്നീവർ ആശംസ പ്രസംഗം നടത്തി. 75 വയസ്സു കഴിഞ്ഞവരെയും പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ഇടവക വൈ. പ്രസിഡന്റ് ജേക്കബ്ബ് വർഗ്ഗീസ് വടക്കടത്ത് നന്ദി പറഞ്ഞു.
