കുണ്ടറ : കഴിഞ്ഞ ദിവസം കുണ്ടറ താലൂക്ക് ആശുപത്രിയിൽ കടന്നു ചെന്ന് ബഹളം വക്കുകയും ഡ്യുട്ടി ഡോക്ടർ ഉൾപ്പെടെ ഉള്ളവരുടെ ജോലിക്കു തടസ്സം വരുത്തുകയും ചെയ്ത കേസിൽ പ്രതിയായ മുഖത്തല തട്ടാർക്കോണം കാരുവേലിൽ വീട്ടിൽ കൃഷ്ണകുമാർ(47) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. വൈകിട്ട് 5 മണി കഴിഞ്ഞ സമയത്തായിരുന്നു സംഭവം. ചികിത്സ സമയം സംബന്ധിച്ച് ആശുപത്രി ജീവനക്കാരുമായി തർക്കിച്ച പ്രതി ഡോക്ടറോട് ബഹളം വക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതു മൂലം ആശുപത്രിയിലെ ഡോക്ടർ, നേഴ്സ് ഉൾപ്പെടെയുള്ളവരുടെ ജോലി തടസ്സപ്പെടുകയും ചികിത്സ കാത്തു നിന്ന രോഗികൾക്ക് വളരെയധികം ബുധിമുട്ട് ഉണ്ടാക്കുകയും ചെയ്തു.
കുണ്ടറ എസ് ഐ ഗോപകുമാർ, എ എസ് ഐ ജോൺസൻ ഡ്രൈവർ എസ് സിപിഒ കബീർ, സിപിഒ സിബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്