കൊട്ടാരക്കര : സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം നടത്തി വന്ന മൂഴിക്കോട് സന്ധ്യാലയം വീട്ടിൽ ലംബോദരൻ പിള്ള (52)യാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. പുത്തൂർ- കൊട്ടാരക്കര റോഡിൽ മൂഴിക്കോട് ചിറക്കു സമീപം ഇയാൾ നടത്തുന്ന കടയുടെ മറവിലാണ് പുകയില ഉത്പന്നങ്ങൾ കച്ചവടം നടത്തി വന്നിരുന്നത്. കൊട്ടാരക്കര എസ് ഐ സാബുജി മാസ് സിപിഒ മാരായ സുനിൽ അനിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
