പാലോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാലോട് യൂണിറ്റും സ്റ്റേഷൻ അതിർത്തിയിലുള്ള വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പെരിങ്ങമ്മല വില്ലേജിൽ വേങ്കോല്ല വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശാസ്താംനട കോളനിയിൽ താമസിക്കുന്ന 67 ഓളം കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. ശാസ്താംനട ഫോറസ്റ്റ് മത മൈത്രി മന്ദിരത്തിൽ വച്ച് വേങ്കോല്ല മെമ്പർ ശശികലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാലോട് ഐഎസ്എച്ച്ഒ സി. കെ മനോജ് ഓണകിറ്റുകൾ വിതരണം ചെയ്തു.
എസ് ഐ സതീഷ് കുമാർ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് അഷറഫ് , എസ് സി പ്രൊമോട്ടർ ബൈജു, പിആർഒ ശ്രീജിത്ത് , സി ആർ ഒ അനൂപ്, സിപിഒ മാരായ പ്രദീപ്, അജിത്ത്, ഷിബു , മനു, വിനീത് ട്രൈബൽ ഫോറസ്റ്റർ മണിരാജ്, ശാസ്താംനട അംഗൻവാടി ടീച്ചർ റീജ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൂടാതെ ശാസ്താംനട കോളനിയിൽ ശയ്യാവലംബിയായി കിടക്കുന്ന രണ്ട് ആൾക്കാർക്ക് അവരുടെ വീടുകളിലെത്തി ഓണകിറ്റുകൾ വിതരണം ചെയ്തു.
വനത്തിനുള്ളിൽ ഒറ്റപ്പെട്ട് കിടക്കുന്ന കുടുംബങ്ങൾക്ക് ആശ്രയം നൽകുന്നതിന് വേണ്ടിയാണ് പാലോട് ജനമൈത്രി പോലീസ് ഈ സംരംഭം നടത്തിയത്. ചിറ്റൂർ, പുത്തൻപള്ളി, പാപ്പനംകോട്, ജവഹർ കോളനി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും, വ്യാപാരി വ്യവസായി പ്രതിനിധികളും സംരംഭത്തിൽ പങ്കെടുത്തു.