തെന്മല: ഇടമൺ സ്വദേശി സാറാബീവിയുടെ മകൾ ഷിജിനയെ 2011 ൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടന്ന തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി തിട്ടയിൽ വീട്ടിൽ നിബു സുധ വാസുദേവ് (40) ആണ് പോലീസ് പിടിയിലായത്. പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്യുവാനായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം പുനലൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്ന പ്രതി ചിറയിന്കീഴിനു സമീപം ചിലമ്പ് എന്ന സ്ഥലത്തു ഒളിച്ചു താമസിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുനലൂർ ഡി വൈ എസ് പി അനിൽദാസിന്റെ നിർദ്ദേശപ്രകാരം സ്ക്വാഡ് അംഗങ്ങളായ എസ് സിപിഒ വിനോദ്കുമാർ സിപിഒ ദീപക് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു
