കൊട്ടാരക്കര: വീടും ഭൂമിയും തന്റെ പേരിലാക്കാത്തതിന്റെ വൈരാഗ്യം മൂലം വൃദ്ധയായ മാതാവിനെ കഴുത്തിൽ വെട്ടി കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിൽ വെട്ടിക്കവല തലച്ചിറ മുട്ടുകോണം എ എസ് ഭവനിൽ അനിൽ (39) കൊട്ടാരക്കര പോലീസിന്റെ പിടിയിലായി.
അനിൽ സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ച ശേഷം വീട്ടിലെത്തി വീടും വസ്തുവും തന്റെ പേരിലാക്കാത്തതിന് അമ്മയുടെ നേരെ വഴക്കിടുകയും കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തിൽ വെട്ടി. പിന്തിരിഞ്ഞു ഓടാൻ ശ്രമിച്ച അമ്മയുടെ കഴുത്തിന് പിന്നിൽ വെട്ടേൽക്കുകയും ആഴത്തിൽ മുറിവുണ്ടാകുകയും ചെയ്തു. അതിനു ശേഷം അനിൽ രക്ഷ പെടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നേടിയ അമ്മ അപകടനില തരണം ചെയ്തു. കൃത്യത്തിനു ശേഷം ഒളിവിൽ പോയ അനിലിനെ കൊട്ടാരക്കര ഇൻസ്പെക്ടർ ബിനുകുമാർ, എസ് ഐ രാജീവ്, വാളകം ഔട്ട് പോസ്റ്റിലെ എ എസ് ഐ സജീവ്, സിപിഒ ഹരിലാൽ, ഹോം ഗാഡ് തുളസി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.