കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് കേന്ദ്രീകരിച്ചു എസ് കെ ചാരിറ്റബിൾ ട്രസ്റ്റ് (ചിഞ്ചു ചാരിറ്റബിൾ എന്റർപ്രൈസസ്) എന്ന സ്ഥാപനം വഴി സാധാരണക്കാരായ ആൾക്കാരെ ചിറ്റാളന്മാരായി ചേർത്ത് വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു 1500ഓളം ഇടപാടുകാരിൽ നിന്നായി വൻ തുക പിരിച്ചു മുങ്ങിയ കേസിൽ പ്രതിയായ ബാലരാമപുരം അന്തിയൂർ കടച്ചകുഴി എസ് കെ നിവാസിൽ സജികുമാർ (42 ) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത് . ഇടപാടുകാർക്ക് കാർ ടൂവീലർ തുടങ്ങിയ സമ്മങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി എല്ലാ ചിറ്റാളന്മാരെയും വിളിച്ചു വരുത്തി ഒരു വമ്പൻ വിരുന്ന് സജികുമാർ നടത്തുകയും തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരുടെയും തുക നൽകി കൊള്ളാമെന്നു വാക്ക് കൊടുക്കുകയും ചെയ്ത പ്രതി തിരഞ്ഞെടുപ്പിന് ശേഷം മുങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് നൂറു കണക്കിന് ആൾകാർ പരാതിയുമായെത്തി. ഇതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നു വരവേ തമിഴ്നാട് ഉൾപെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി തിരുവനന്തപുരം വിഴിഞ്ഞം തീരമേഖലയിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര ഡി വൈ എസ് പി നാസറുദ്ദിന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ബിനു എസ് ഐ സാബുജി മാസ് എസ് സിപിഒ അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
