കൊട്ടാരക്കര: റോഡിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ വയോധികൻ മെഡിക്കൽ കോളേജിൽ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പോലീസ് പെട്രോളിങ് സംഘം കരിക്കത്ത് റോഡിൽ വീണു കിടക്കുന്ന നിലയിൽ വയോധികനെ കണ്ടെത്തിയത്. നരച്ച താടിയും മുണ്ടും ഉടുപ്പുമായിരുന്നു വേഷം. ഹീബ്രു ഭാഷയിലുള്ള ഒരു ബൈബിളും ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ആളിനെ കുറിച്ച് അറിയാവുന്നവർ ബന്ധപ്പെടണമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു
