കോട്ടയം: കെവിന് വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്(ചിന്നു), മൂന്നാംപ്രതി ഇഷാന് ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്, ഏഴാംപ്രതി ഷിഫിന് സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്ബതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരാണ് കുറ്റക്കാർ.
പ്രതികളുടെ പ്രായവും ജീവിതസാഹചര്യവും പരിഗണിച്ചാണ് പ്രതികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ 40,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്റെ പിതാവിനും നീനുവിനും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
