കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രിക്ക് സ്വന്തമായി ഒരു കെട്ടിടമെന്ന ചിരകാല അഭിലാഷം പൂര്‍ത്തിയാകുന്നു. ചക്കുവരയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ചു നല്കിയ കെട്ടിടത്തിന്റെ ഉദ്ഘടനം 26 ന്വൈകീട്ട് 3 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിര്‍വഹിക്കും. കെ ബി ഗണേഷ്കുമാര് എംഎല്‍എ അധ്യക്ഷനാകും.
1973 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലയിലെ ആദ്യത്തെ സഹകരണ ആശുപത്രിയാണ്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലില്‍ ആരോഗ്യ പരിപാലനത്തിനായി തുടങ്ങിയതാണ് ആശുപത്രി. സര്‍ക്കാര്‍ നല്കിയ 40 ലക്ഷത്തിന്റെ ധനസഹായവും ആശുപത്രിയുടെ വികസനത്തിന് മുതല്‍ക്കൂട്ടാണ്. ലബോറട്ടറി, ഇസിജി, ഒബ്സര്‍വേഷന്‍ വാര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ട്. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാധരാണക്കാരായ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നു. ആശുപത്രിയുടെ ഷെയര്‍ നേടുന്നവര്‍ക്ക് ചികിത്സാ ച്ചെലവില്‍ ഇളവ് നല്‍കും. സാമൂഹ്യ ക്ഷേമബോര്‍ഡിന്റെ സഹായത്തോടെ യുവാക്കള്‍ക്കായി ആരോഗ്യപരിപാലനത്തിന് ആധുനിക ജീംനേഷ്യം പ്രവര്‍ത്തനം തുടങ്ങും. എല്ലാ സൗകര്യങ്ങളോടെയും മറ്റൊരു ശാഖ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള പുതിയ പ്രോജക്ടിന് അംഗീകാരം ലഭിക്കുന്നതോടെ ആബുലന്‍സ് സര്‍വീസും ഫ്രീസര്‍ സംവിധാനവും പാര മെഡിക്കല്‍, നേഴ്സിങ് കോഴ്സുകളും ആരംഭിക്കും. ആംബുലന്‍സ് ഫ്രീസര്‍ സര്‍വീസുകളും ഇതോടെ സാധ്യമാകും. മറ്റു പദ്ധതികളും ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും.
ലബോറട്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം കൊല്ലം എന്‍എസ് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന് ആശുപത്രി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം സഹകരണ എംപ്ലോയിസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്മാന് കെ രാജഗോപാല്‍ ആശുപത്രി കമ്പ്യൂട്ടര്‍വത്കരണം സംസ്ഥാന സഹകരണ ആശുപത്രി ഫെഡറേഷന് ഡയറക്ടര്‍ എ മാധവന്‍പിള്ള ആശുപത്രിയുടെ സ്ഥാപകരില്‍ പ്രധാനിയും ദീര്‍ഘനാള്‍ പ്രസിഡന്ുമായിരുന്ന കെ കെ ബാലകൃഷ്ണപിള്ളയുടെ ഫോട്ടോ അനാച്ഛാദനം കശുവണ്ടി വികസന കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡംഗം ആര് സഹദേവന് ആശുപത്രിക്ക് ഭൂമി നല്കിയ ഇടമുകളില് വീട്ടില്‍ ചെറുപ്പെണിനെ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ പി കെ ജോണ്സണ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ആര് രാജഗോപാലന്‍നായര്‍ എന്നിവര്‍ നിര്‍വഹിക്കും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സമിതി 27 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്.
കടപ്പാട് :B. R. SREEKUMAR