പൂയപ്പള്ളി: വെളിയം സോപാനം ബേക്കറിയിൽ നിന്നും 90,000 രൂപ മോഷ്ടിച്ച ആൾ പിടിയിലായി. ഈ ബേക്കറിയിലെ മുൻ ജീവനക്കാരനായ പത്തനംതിട്ട കൂടൽ നിരപ്പന്തറ രജീന്ദ്രഭവനിൽ അജയ് (23) ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ ബേക്കറിയിലെ ജീവനക്കാരിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്. ഐ രാജേഷ് കുമാർ, എ.എസ്.ഐ വി.വി സുരേഷ്, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ ബിനു എന്നിവർ ചേർന്ന് പ്രതിയെ പത്തനാപുരം സീമ തീയറ്ററിന്റെ സമീപത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും മോഷണമുതൽ പോലീസ് കണ്ടെടുത്തു.
