പത്തനാപുരം: ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പെരുന്തോയിൽ ചങ്ങാപ്പാറ കമ്പി ലെയിൻ വീട്ടിൽ അരുൺ(35) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ഭാര്യയായ വെരുകുഴി സ്വദേശി ബീനയാണ് ഭർത്താവിൽ നിന്നും ക്രൂരമായ മർദ്ദനത്തിന് ഇരയായത്. കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പത്തനാപുരം ഇൻസ്പെക്ടർ അൻവർ, എസ്.ഐ മാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ, സി.പി.ഓ മാരായ മധു, റിയാസ്, എ.എസ്.ഐ ഷാജഹാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
