കൊല്ലം: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് ആദിവാസി ദമ്ബതികള്‍ക്ക് പരിക്ക്. പത്തനാപുരം മുള്ളുമലയില്‍ വനത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക ഷെഡ്ഡില്‍ താമസിക്കുന്ന സുനിലിനും ഇയാളുടെ ഭാര്യ രാജമ്മക്കും നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിലെ ആവശ്യത്തിന് വെള്ളം എടുക്കുന്നതിന് വേണ്ടി തൊട്ടടുത്തുള്ള അരുവിയില്‍ എത്തിയപ്പോഴായിരുന്നു രാജമ്മയെ കാട്ടാന ആക്രമിച്ചത്.
വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറാണ് സുനില്‍. ഇയാളുടെ പരുക്ക് ഗുരുതരമല്ല എന്നാല്‍ രാജമ്മയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ദമ്ബതികളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.