എഴുകോൺ : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. കരീപ്ര വില്ലേജിൽ നെടുമൺകാവ് വഞ്ചിമുക്ക് അനന്ദു ഭവനിൽ അനന്ദുസോമൻ (19) ആണ് അറസ്റ്റിലായത്. എഴുകോൺ എസ്.എച്ച്.ഒ. റ്റി. ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.