കൊട്ടാരക്കര: ടൗണിൽ ഗതാഗത പരിഷ്കരണ നടപടികൾ തുടങ്ങി .പെട്ടന്നുള്ള നിയന്ത്രണങ്ങൾ ആദ്യ ദിവസം ഗതാഗത കുരുക്കിന് ഇടയാക്കിയെങ്കിലും വരും ദിവസങ്ങളിൽ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. പുലമൺ നാൽക്കവലയിൽ ഫ്രീ ലെഫ്റ്റിനായി കോൺ ഉപയോഗിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇതോടെ നിയമലംഘകർ പിടിക്കപ്പെടുമെന്നു ഉറപ്പായി. 5 മുതൽ കൂടുതൽ പോലീസിനെ ഉൾപ്പെടുത്താനാണ് തീരുമാനം. എല്ലാ മേഖലകളിലും പോലീസ് സാന്നിധ്യം ഉണ്ടാകും.
വാഹന യാത്രക്കാർക്കായി ടൗണിൽ കൂടുതൽ പാർക്കിങ് ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പുനലൂർ റോഡിൽ കോളേജ് ജംഗ്ഷൻ മുതൽ പുലമൺ പാലം വരെ ഇടതു ഭാഗത്തു ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ വാഹനം പാർക്ക് ചെയ്യാം.
എംസി റോഡിൽ അമ്പലക്കര ഹോട്ടൽ മുതൽ ഫെയ്ത്ഹോം ജംഗ്ഷൻ വരെ ഇടതു ഭാഗത്തു പാർക്കിങ് അനുവദിച്ചു.
കൂടാതെ ജൂബിലി മന്ദിരം എതിർ വശത്തായി എംസി റോഡിൽ പാർക്കിങ് ഗ്രൗണ്ട് ഉണ്ട്.കോട്ടയം റോഡിൽ എൽഐസി വളപ്പിലും, ലോട്ടസ് റോഡിലും , കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു എതിർ ഭാഗത്തും പേ പാർക്കിങ് സംവിധാനം ഉണ്ട്
