ന്യൂഡൽഹി: മെഡിക്കല്‍ കമ്മീഷന് ബില്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് അവതരിപ്പിച്ചു. ലോക്സഭക്കു പുറമെ രാജ്യ സഭയിലും ബിൽ പാസ്സാക്കി . ഇതിനെ തുടർന്നു രാജ്യ സഭയിൽ 101 പേർ ബില്ലിൽ ഉൾപ്പെട്ടിരിക്കുന്ന വ്യവസ്ഥകളെ പിന്തുണക്കുകയും , 51 പേർ എതിർപ്പും പ്രകടിപ്പിച്ചു.
എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കും. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും. പ്രാഥമിക ശുശ്രൂഷയ്ക്ക് ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ നിയന്ത്രിത ലൈസന്‍സ് നല്‍കും, മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാകും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്കാന് മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കുക. തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിൽ പാസ്സാക്കിയിരിക്കുന്നത്. ആയുഷ് , ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്സ് പാസ്സായി അലോപ്പതി ചികിത്സ നടത്താം എന്ന വ്യവസ്ഥ ബില്ലില്‍ നിന്നും ഒഴിവാക്കി.
