കോഴിക്കോട് : പേരാമ്പ്രയിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസ് ബോംബ് എറിഞ്ഞു തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം . ചാവക്കാട് യൂത്ത് കോൺഗ്രസ്സ് നേതാവിനെ കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ചു കോൺഗ്രസ്സ് പ്രവർത്തകർ പേരാമ്പ്രയിലെ എസ്.ഡി.പി.ഐ ഓഫിസിൽ കഴിഞ്ഞ ദിവസം മാർച്ചു നടത്തുകയും തള്ളി കയറാൻ ശ്രമിക്കുകയും ചെയ്തിരുന്നു . ഇതിൽ പ്രതിക്ഷേധിച്ചുകൊണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ ഓഫീസ് തകർത്തുവെന്നാണ് സംഭവത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ ആരോപണം.
