കൊട്ടാരക്കര : ഡിജിപി ലോക്നാഥ് ബെഹ്റ പൊതു ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നു. സംസ്ഥാനത്തു ആദ്യമായി കൊല്ലം റൂറൽ ജില്ലയിൽ പരാതി പരിഹാര അദാലത്തു 16 നു പുലമൺ ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയാണു പരാതിനൽകുവാനുള്ള അവസരം . ഇന്നു മുതൽ 13 വരെ രാവിലെ 10 മുതൽ 5 വരെ പരാതികൾ രജിസ്റ്റർ ചെയ്യാം .
രാവിലെ 10 നും 5 നും മധ്യേ 9497907451 ,9497960836 എന്ന നമ്പറിൽ ഫോണിലൂടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് .
