കൊട്ടാരക്കര : മുങ്ങി നടന്ന 11 വാറൻറ് കേസ് പ്രതികൾ പിടിയിൽ. എസ്പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം നടന്ന വ്യാപക പരിശോധനയിൽ റൂറൽ ജില്ലയിൽ ജ്യാമ്യം നേടി വിചാരണ നേരിടാതെയും പിഴ അടക്കാതെയും മുങ്ങി നടന്ന 11 വാറൻറ് കേസ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു .
കുണ്ടറ, ശാസ്താംകോട്ട, കൊട്ടാരക്കര, എഴുകോൺ, പുനലൂർ, പത്തനാപുരം, അഞ്ചൽ, ചടയമംഗലം തുടങ്ങിയ സ്റ്റേഷൻ പരിധിയിലാണു നടപടി.
