റാവല്‍പിണ്ഡി: നഗരജനവാസകേന്ദ്രത്തില് പാക് സൈനിക വിമാനം തകര്‍ന്നുവീണ് സൈനികർ ഉൾപ്പടെ 22 പേർ മരിച്ചു . മരണപ്പെട്ടവരിൽ 5 സൈനികരും, 17 പ്രദേശവാസികളുമാണ് .സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു.സൈന്യത്തിന്റെ പരിശീലന വിമാനം തകർന്നതിനെ തുടർന്നുള്ള തീ പിടിത്തത്തിലാണു പ്രദേശവാസികൾക്കു കൂടുതൽ പരിക്കുപറ്റാൻ കാരണമായതെന്ന് പാക്കിസ്ഥാന് സൈനിക കമ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു.
