കൊച്ചി: ഡിജിപി ജേക്കബ് തോമസിന്റെ ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഓഖി ദൂരത്തിൽ സർക്കാരിനെ വിമർശിച്ച കാരണത്താൽ മുഖ്യ മന്ത്രി പിണറായി വിജയൻറെ നിർദ്ദേശത്തെ തുടർന്ന് രണ്ടു വർഷമായി സസ്പെൻഷനിൽ ആയിരുന്ന ഡിജിപി നൽകിയ ഹർജിയിൽ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കണമെന്നും,യോഗ്യതക്ക് തുല്യമായ പദവി നൽകണമെന്നും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അഴിമതിക്കെതിരെയാണ് താൻ ശബ്ദമുയര്‍ത്തിയതെന്നും അതിന്റെ ഭാഗമായാണ് സര്‍വ്വീസിൽ നിന്ന് അകാരണമായി മാറ്റി നിര്‍ത്തപ്പെട്ടതെന്നും, അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ല എന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു .
