പുത്തൂർ : പ്രളയത്തിൽ കിടപ്പാടം നഷ്ട്ടപ്പെട്ട നിർധനരായ 3 കുടുംബങ്ങൾക്ക് വീട് വെച്ചു നൽകുന്ന ‘ സഹകരണ സ്നേഹഭവനം’ പദ്ധതിയിലേക്കു ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക് അപേക്ഷ ക്ഷണിച്ചു .ബാങ്കിന്റെ പ്രവർത്തന പരിധിയിലും, ബിപിഎൽ പട്ടികയിലും ഉൾപ്പെട്ടവരാകണം അപേക്ഷകർ .മതിയായ രേഖകൾ സഹിതം കൊട്ടാരക്കര എആർ ഓഫീസിലെ നെടുവത്തൂർ സഹകരണ യൂണിറ്റ് ഇൻസ്പെക്ടർക്കു അടുത്ത മാസം 22 വരെ അപേക്ഷ നൽകാമെന്നു പ്രസിഡൻറ് പി. ഗോപിനാഥൻപിള്ള അറിയിച്ചു .
പ്രളയത്തിൽ വീട് നഷ്ടപെട്ട ഉപഭോക്താക്കൾ ഇല്ലെങ്കിൽ നിർധനരായ ഭവനരഹിതരെയും അർഹതാ മാനദണ്ഡങ്ങളുടെ പേരിൽ പരിഗണിക്കും .
