മലപ്പുറം : കഞ്ചാവും , വടിവാളുമായി മൂന്നു യുവാക്കൾ പിടിയിൽ . കരുവാരകുണ്ട് അരിമണൽ സ്വദേശി മുതുകോടൻ മഷ്ഹൂദ്, പൂക്കോട്ടുംപാടം മാമ്പൊയിൽ സ്വദേശി മുണ്ടമ്പ്ര നിധീഷ്, പൂക്കോട്ടുംപാടം തട്ടിയേക്കൽ സ്വദേശി ഷാഫി,
എന്നിവരെ കാളികാവിൽ വെച്ചു നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു . ഇവർ അടിപിടി, കഞ്ചാവ് വിൽപന തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളും കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികളുമാണ്. വടിവാളും കഞ്ചാവ് പൊതികളും ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളേ നാളെ കോടതിയിൽ ഹാജരാക്കും.
