പുനലൂർ : മിച്ചഭൂമിയിൽ കുടിലുകെട്ടി താമസിക്കുന്ന സ്ത്രീയെ ആരോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീടു കയറി ആക്രമിച്ചു എന്നാണു പറയപ്പെടുന്നത് . പതിനാറാം തീയതി രാത്രി 9 :30 നാണു വനിതാ പോലീസുപോലും ഇല്ലാതെ പുനലൂർ എസ്ഐ രാജീവും സംഘവും വത്സല എന്ന സ്ത്രീയെ ക്രൂരമായി മർദ്ദിച്ചത് . ലാത്തികൊണ്ട് കാലടിച്ചു ഒടിക്കുകയും, മുഖത്തു അടിക്കുകയും , തലയിൽ ശക്തമായ നിലയിൽ അടിക്കുകയും അതെ തുടർന്ന് തലയിൽ 6 കുത്തിക്കെട്ടാണ് ഉള്ളത് . കൂടാതെ സ്ത്രീയുടെ കയ്യിലിരുന്ന മൊബൈൽ ഫോണും എറിഞ്ഞു പൊട്ടിച്ചു .പുനലൂർ എസ്ഐ രാജീവിന്റെ നിയമ വിരുദ്ദമായ പ്രപുനലൂർ എസ്ഐ രാജീവും സംഘവും വീടുകയറി ആക്രമിക്കപ്പെട്ട സ്ത്രീയുടെ പരാതിവർത്തിയും നിയമം കൈയ്യിലെടുത്തുകൊണ്ടുള്ള അഴിഞ്ഞാട്ടവുമാണ് സോഷ്യൽ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ട് ഇരിക്കുന്നത്. മർദ്ദനമേറ്റ സ്ത്രീ പുനലൂർ ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടുണ്ട് എന്നാണു പറയുന്നത് .
