കൊച്ചി : സിപിഐ യുടെ ഐജി ഓഫിസ് മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയെ പോലീസ് ചൂരലിനടിക്കുന്ന ദൃശ്യം പുറത്തു … എറണാകുളം സെന്റർ പൊലീസ് സ്റ്റേഷൻ എസ്ഐ ,എംഎൽഎ യെ ചൂരൽ കൊണ്ട് മർദ്ദിക്കുന്ന രംഗമാണു പുറത്തു വന്നിരിക്കുന്നത് . ഒരു പ്രകോപനവും ഇല്ലാതെയാണ് തന്നെ മർദ്ദിച്ചതെന്ന് അദ്ദേഹം കളക്ടർക്ക് മൊഴികൊടുത്തു . കേരളത്തിലെ പോലീസിന്റെ നടപടികൾ ശരിയായ നിലക്കല്ലെന്നും അദ്ദേഹം പറഞ്ഞു. മർദ്ദിച്ച പോലീസുകാരൻ അത് എംഎൽഎ ആണെന്ന് അറിഞ്ഞുകൊണ്ടല്ല താൻ മർദ്ദിച്ചതെന്നു അഭിപ്രായപ്പെട്ടു . സംഭവത്തിൽ അന്വേഷണ ചുമതല കലക്ടർക്കാണ് . നാലു ദിവസത്തിനകം മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കും .
