കൊട്ടാരക്കര : കോട്ടപുറത്തു ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു മുപ്പതിലേറെ പേർക്ക് പരിക്ക്. കോട്ടപുറത്തു നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയും അതിനു പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസ് ഇടിക്കുകയുമായിരുന്നു . അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
