കൊട്ടാരക്കര ; കിഴക്കേ തെരുവ് സെൻമേരിസ് സ്കൂളിൽ കെഎസ്യു പ്രവർത്തകരും പോലീസുമായി വൻ സംഘർഷം .കെഎസ്യു പ്രവർത്തർ ഇന്ന് സംസ്ഥാനത്ത പഠിപ്പു മുടക്കൽ പ്രഖ്യാപിച്ചിട്ടും സ്കൂളിൽ ക്ലാസ്സു വച്ചതിനെ തുടർന്ന് ചോദിക്കാൻ എത്തിയ കെഎസ്യു പ്രവർത്തകരെ പോലീസിന്റെ സംഘം മർദിച്ചു അറസ്റ്റ് ചെയ്തു . ഇതിൽ പ്രതിക്ഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ്യു പ്രവർത്തകരും സമര നടപടികളുമായി മുന്നോട്ടിറങ്ങാനാണ് തീരുമാനമെന്ന് കൊട്ടാരക്കര മണ്ഡലം പ്രസിഡൻറ് സുദേവൻ ഗിരീഷ് ഉണ്ണിത്താൻ വ്യക്തമാക്കി . യൂത്ത് കോൺഗ്രസ്നെയും കെഎസ്യു പ്രവർത്തകരെയും പിണറായി സർക്കാർ വേട്ടയാടി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ കെ എസ് യു ജില്ലാ പ്രസിഡണ്ട് വിഷ്ണു വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ സ്റ്റേഷനിലെത്തി ജാമ്യത്തിലിറക്കി.
