കൊട്ടാരക്കര: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണിക്ക വഞ്ചികൾ കുത്തി തുറന്ന് മോഷണം നടത്തി ” സ്പൈഡർ ജയരാജ്” എന്ന് കുപ്രസിദ്ധി നേടിയ ഇടുക്കി, മന്നംകണ്ടം, മാങ്കുളം, ആറാട്ട് കടവിൽ വീട്ടിൽ ജയരാജ് അറസ്റ്റിൽ. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി പി എസ് ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ്സ്റ്റാൻഡിൽ കൊട്ടാരക്കര എസ്.എച്ച്.ഒ. ടി.എസ് ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്. ഐ രാജീവ് , സിപി ഒ അജു എന്നിവർ നടത്തിയ പരിശോധനയിൽ ആണ് പ്രതി അറസ്റ്റിലായത്. ഇടുക്കി ജില്ലയിലെ കട്ടപ്പന, അടിമാലി, നെടുങ്കണ്ടം, കോട്ടയം ജില്ലയിലെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എറണാകുളം ജില്ലയിലെ കരിമുകൾ, ഉദയംപേരൂർ കൊല്ലം സിറ്റിയിലെ ശക്തികുളങ്ങര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
