കൊട്ടാരക്കര :മാലിന്യം കൊണ്ട് ജനം പൊറുതിമുട്ടുന്നു . കല്ലട പദ്ധതി കനാൽ,പുലമൺറോഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, ചന്തമുക്ക് , പള്ളിക്കൽപാലം, അവണൂർ, ബോബി കൊട്ടാരക്കര റോഡ്, കോട്ടപ്പുറം ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ് .പൊതു സ്ഥലത്തു മാലിന്യം തള്ളുന്നത് തടയാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ കോടതി ഉത്തരവിട്ടിരുന്നു .എന്നാൽ ഇതുവരെ കൊട്ടാരക്കര നഗരസഭ നടപ്പാക്കിയിട്ടില്ല . നഗരത്തിൽ പ്ലാസ്റ്റിക് മുതൽ ശുചിമുറി മാലിന്യം വരെ റോഡരികിലും ജലാശയങ്ങളിലും തള്ളുകയാണ്. പോലീസ് ആസ്ഥാനത്തിനു സമീപം നിരീക്ഷണ ക്യാമറകൾക്കായി കേന്ദ്രികൃത ലിങ്ക് ആരംഭിച്ചിട്ടുണ്ട് .ക്യാമറ നിരീക്ഷണത്തിലൂടെ മാലിന്യം തള്ളുന്നവർക്കു 25000 രൂപ പിഴയും 6 മാസ തടവുമാണ് ശിക്ഷ .മാലിന്യം തള്ളൽ തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പോലീസ് സഹായം ഉറപ്പാക്കുമെന്നു എസ്പി ഹരിശങ്കർ അറിയിച്ചു .
