കൊല്ലം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെഎസ്ടിഎ ) നേതൃത്വത്തിൽ അധ്യാപകർ നാളെ ഡിഡിഇ മാർച്ചും ധർണ്ണയും നടത്തും .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു ശക്തി പകരുക ,ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാവിലെ 10 നു കൊല്ലം ടൗൺ യുപി സ്കൂൾ പരിസരത്തുനിന്നും മാർച്ച് ആരംഭിക്കും .ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം ഉത്ഘാടനം ചെയ്യും
