കൊച്ചി :കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസുകളിൽ പരസ്യം പതിക്കരുതെന്നു ഹൈക്കോടതി .കെഎസ്ആർടിസി ഡ്രൈവർ കെഎം,സജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് .മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും എഴുത്തുകളും ഇനി പതിക്കാൻ പാടില്ലായെന്നും ,ദേശീയ പാതകളിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ ഇത് അനുവദിക്കാൻ ആകില്ലെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി . ദേശീയ പാതകളുടെ സമീപത്തും ഇങ്ങനെയുള്ള പരസ്യ ബോർഡുക്കൾക്ക് വിലക്കു ഉണ്ടെങ്കിലും പലയിടങ്ങളിലും ഇവ നീക്കം ചെയ്തിട്ടില്ല ഇങ്ങനെയുള്ള പരസ്യ ബോർഡുകൾ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും ,അത് വാഹനാപകടങ്ങൾക്കു ഒരു പരിധി വരെ കാരണവുമാകുന്നുണ്ട് .ദേശീയ പാതയുടെ സമീപത്തെ പരസ്യ ബോർഡുകൾ നീക്കം ചെയ്യേണ്ടതിനു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
