ഇടുക്കി : അതിർത്തിയിൽ ചിന്നാർ ചെക്പോസ്റ്റിൽ രണ്ട് കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ .മലപ്പുറം മറ്റത്തൂര്‍ സ്വദേശിയായ ഇലീയാസ്, പറപ്പൂര് സ്വദേശി സല്മാന് ഫാരിസ്, സാഹിദ് എന്നിവരെയാണ് മറയൂർ എക്സൈസ് പിടികൂടിയത് . തമിഴ്നാട്ടിൽ നിന്ന് കഞ്ചാവു മലപ്പുറത്തെത്തിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ഉദ്ദേശം. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന .
