കൊട്ടാരക്കര : പ്രമുഖ തുണി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ ഉച്ചഭാഷണി പ്രവർത്തിപ്പിക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ വ്യാപക ആക്രമം .
ഇതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . അന്തകൃഷ്ണൻ (20 ) , ദീപു (41 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ റ്റി എസ് ശിവപ്രകാശ് , എസ് ഐ രാജീവ് , എ എസ് ഐ, അജയകുമാർ , എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത് .
