ന്യൂഡൽഹി : ശരവണ ഭവൻ ഉടമ പി രാജഗോപാലിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി . 2004 ൽ ഹോട്ടൽ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി 10 വർഷം തടവു ശിക്ഷക്ക് വിധിക്കുകയും , കഴിഞ്ഞ മാർച്ചിൽ അത് ജീവ പര്യന്തമാക്കി ഉയർത്തുകയും ചെയ്തിരുന്നു . ഇതേ തുടർന്ന് തന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നത് നീട്ടിവെക്കണം എന്നു കാണിച്ചു ഇയാൾ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു എന്നാൽ വിചാരണ സമയത്തു അവതരിപ്പിക്കാത്ത ആരോഗ്യ പ്രശ്നങ്ങൾ വിചാരണയ്ക്കു ശേഷം ഉന്നയിക്കുന്നതിലെ നിയമ സാധ്യത ചോദ്യം ചെയ്താണ് ജസ്റ്റിസ് എന്.വി രാമണ അധ്യക്ഷനായ ബെഞ്ച് അപേക്ഷ തള്ളിയത് .
