കാസർകോഡ് : നഗരത്തിലെ പൊതു മേഖല ബാങ്കിന്റെ ലോക്കറിൽ ആലംപാടി, ബാഫഖി നഗറിലെ സൈനബയുടെ കാണാതായ 100 പവൻ ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തി . കഴിഞ്ഞ ദിവസം സൈനബ ടൗൺ പോലീസിനു പരാതി നൽകിയെങ്കിലും കാലതാമസം നേരിടുമെന്ന ആശങ്കയിൽ കേസ് പിൻവലിച്ചു . പിന്നീട് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്നു കണ്ടെടുത്തത് . എങ്ങനെ ഇത് ഇവിടെ എത്തിയെന്നുള്ളതിൽ വ്യക്തത ഇല്ല.
