കൊട്ടാരക്കര : കല്ലുവാതുക്കൽ വാർഡിലെ കൗൺസിലറായ ടി രാമകൃഷ്ണപിള്ള കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ സ്ഥാനമേറ്റു . 45 വർഷത്തിലധികം പൊതു പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച ഇദ്ദേഹം അഞ്ചു തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും , രണ്ടു പ്രാവിശ്യം ഗ്രാമ പഞ്ചായത്ത് മെമ്പറായും , ബ്ലോക്ക് മെമ്പർ , നഗര സഭ കൗൺസിലർ , സി പി ഐ ടി സി മെമ്പർ , ചുമട്ടു തൊഴിലാളി സംസ്ഥാന വൈസ് പ്രസിഡൻറ്, ജില്ലാ സെക്രട്ടറി , എഐറ്റിയുസി ജില്ലാ ജോയിൻറ് സെക്രട്ടറി , സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം എന്നി പദവികളിൽ ഇദ്ദേഹം സ്ഥാനമേറ്റിട്ടുണ്ട് .
സ്വന്തം നാട്ടിലെ ഏതു പരിപാടിക്കും , രാഷ്ട്രീയ ഭേതമന്യേ ഏതാവശ്യങ്ങൾക്കും ഇദ്ദേഹം മുൻ നിരയിൽ ഉണ്ടാകും എന്നുള്ളതാണ് ഒരു പ്രത്യേകത .
