ദില്ലി : ആഗ്രയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ഇന്ന് പുലര്‍ച്ചെ ലഖ്നൗവില്‍നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ബസ് മേൽപാലത്തിൽനിന്ന് 50 അടി താഴ്ചയിൽ നദിയിലേക്കു മറിഞ്ഞു 29 പേർ മരിച്ചു 16 പേർക്ക് പരിക്ക് . ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
