പുത്തൂർ : വെണ്ടാറിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ. കോട്ടാത്തല ഏറത്തുമുക്കിൽ പ്ലാക്കുഴി വീട്ടിൽ സ്മിത (33)നെയാണ് ഇന്ന് പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . യുവതിയുടെ ഭർത്താവു ദീപേഷ് വിദേശത്താണ്, ഇയാളുടെ ബന്ധുവായ കൊല്ലം കല്ലും താഴം സ്വദേശി ധനീഷ്(40) വീട്ടിലെ നിത്യ സന്ദർശകനായിരുന്നതായി പറയപ്പെടുന്നു. ഇന്നലെ രാത്രിയിലും ഇയാൾ ഈ വീട്ടിലെത്തിയിരുന്നു , ഇയാൾ പുലർച്ചെ യുവതിയുടെ കൂട്ടുകാരി ബീനയെ വിളിച്ച് യുവതിക്ക് സുഖമില്ലായെന്നു അറിയിച്ചു , ആറു മണിയോടെ ഇവിടെയെത്തിയ ബീനയും ഭർത്താവും യുവതിയെ മരിച്ച നിലയിലാണ് കാണുന്നത് . കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു , യുവതിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് ഡോക്ടേഴ്സിന്റെ നിഗമനം . മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി. സംഭവത്തിനു ശേഷം ധനീഷ് ഒളിവിലാണ് പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
