കൊട്ടാരക്കര : ജില്ലാതലത്തിൽ പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്കാരം കൊട്ടാരക്കര നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയായ ലിറ്റിൽ കൈറ്റിന്റെ ജില്ലാതലത്തിലെ പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്ക്കാരം നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ ഐടി ക്ലബ്ബ് ആയ ലിറ്റിൽ കൈറ്റ് യൂണിറ്റിന് ലഭിച്ചു .
നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിലെ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നത് .. സ്കൂളിലെ കുട്ടികൾക്കായി സ്കൂളിൽ ഈ സേവന കേന്ദ്രം ആരംഭിച്ചു. സർക്കാർ സേവനങ്ങൾ കൈറ്റ് അംഗങ്ങളിലൂടെ നടത്തി നൽകും. സ്കൂളിലെ രക്ഷകർത്താക്കളെ കംപ്യുട്ടർ സാക്ഷരരാക്കാൻ ഐടി അറ്റ് പേരന്റ് എന്ന പദ്ധതി നടപ്പിലാക്കി നിരവധി രക്ഷിതാക്കളെ കംപ്യൂട്ടർ സാക്ഷരരാക്കി. ഈ പദ്ധതി ഇപ്പോഴും നടന്നു വരുന്നു. നെടുവത്തൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും ഈ മെയിൽ സംവിധാനം നടപ്പിലാക്കുന്ന ഈ വിലാസം പദ്ധതിയുടെ പ്രവർത്തനങ്ങൾ അദ്ധ്യയനം നഷ്ടപ്പെടാതെ കൈറ്റ് അംഗങ്ങൾ നടത്തി വരുന്നു. കൈറ്റ് എക്സ്പ്രസ് എന്ന പേരിൽ സ്കൂളിലെ കുട്ടികൾക്കായി പത്രം ദിവസവും ഇറക്കുന്നുണ്ട്. കുട്ടികളുടെ സൃഷ്ടികളും, സ്കൂൾ അറിയിപ്പുകളും, പാഠപുസ്തകത്തിലെ എളുപ്പ വഴികൾ എന്ന പംക്തിയും രണ്ട് പേജുള്ള പത്രത്തെ വേറിട്ടു നിർത്തുന്നു . ഇത്തരം വേറിട്ട പ്രവർത്തനങ്ങളാണ് സ്കുളിലെ യുണിറ്റിനെ പുരസ്ക്കാരത്തിന് അർഹരാക്കിയത്. കൈറ്റ് മാസ്റ്റർ ഷിനു.വി.രാജ്, കൈറ്റ് മിസ്ട്രസ് അബിളി കെ.എസ് എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
