തൃക്കണ്ണമംഗൽ : ഗ്രേസ് നഗർ റസിഡന്റ് അസോസിയേഷൻ കൃഷി ഭവന്റെ സഹകരണത്തോടെ സൗജന്യ പച്ചക്കറി വിത്തു വിതരണവും കർഷക കൂട്ടായ്മയും നടത്തി. കൗൺസിലർ കുമാരി പവിജാ പത്മൻ ഉദ്ഘാടനം ചെയ്തു .
നഗർ പ്രസിഡൻറ് ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു .
വിത്തു വിതരണ ഉദ്ഘാടനം കൗൺസിലർ ലീന ഉമ്മൻ നടത്തി .
അസിസ്റ്റന്റ് ഡയറക്ടർ ലൂയിസ് മാത്യു പദ്ധതി അവതരണം നടത്തി . കൃഷി ഓഫീസർ റോഷൻ ജോർജ് , അനിൽ കുമാർ, പ്രൊഫസർ മാത്യൂസ് എബ്രഹാം , നഗർ സെക്രട്ടറി സി. എൻ. രമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.