തിരുവനതപുരം : റിമാൻഡ് പ്രതി കുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയുടെ ഉത്തരവ് . കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് ചുമതല മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ജോൺസൻ ജോസഫ് ആണ്. എറണാകുളം റേഞ്ച് ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണ സംഖം പ്രവർത്തിക്കുന്നത് അന്വേഷണത്തിന്റെ റിപ്പോർട്ട് 10 ദിവസത്തിനകം നൽകും .ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ സജു വര്‍ഗീസ്, എസ്.ജയകുമാര്‍, എഎസ്ഐ മാരായ പി.കെ.അനിരുദ്ധന്, വി കെ അശോകൻ എന്നിവർ അന്വേഷണ ചുമതലയിൽ ഉൾപ്പെട്ടിട്ടുണ്ട് .
