പ്രതിസന്ധികളിൽപെട്ട് ജീവിതത്തിന് മുന്നിൽ പകച്ച് നിന്നവർക്ക് മഞ്ജു ഒരു പാഠപുസ്തകമാകണം. അത്രക്കും ത്യാഗമാണ് ഈ യൂണിഫോം അണിയും വരെ എത്താൻ ഇ ഉദ്യോഗസ്ഥ സഹിച്ചത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ കാലത്ത് പി. എസ്. സി പരീക്ഷ എഴുതാൻ വേണ്ടി മാസങ്ങളോളം ഉറക്കമൊഴിഞ്ഞ് പഠിച്ചു. മോട്ടോർ വാഹന വകുപ്പിൽ എൽ. ഡി ക്ലർക്കായി പത്തനംതിട്ട ജില്ലയിൽ ജോലിക്ക് പ്രവേശിച്ചു. മൂന്ന് വർഷം മുൻപ് മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയ്ക്ക് സായാഹ്ന ബാച്ചിൽ പ്രവേശനം നേടി. 2018 ൽ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ പാസായി. ഇപ്പോൾ ഡിപ്പാർട്ട്മെന്റ് ക്വാട്ടയിൽ എ. എം. വി. ഐ ആയി തസ്തികമാറ്റം വഴി നിയമനം. ഈ തസ്തികയിൽ കൊല്ലം ജില്ലയിലെ ആദ്യ വനിത.
